Friday 18 January 2019

നെട്ടൂര്‍ റെസിഡന്റസ്

Basic Development of Nettoor 

നെട്ടൂര്‍ നിവാസികളുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് നാഷണല്‍ ഹൈവെ 47എ. യിലെ കുണ്ടന്നൂര്‍ - തേവര പാലത്തില്‍ അപായസിഗ്നലുകള്‍ സ്ഥാപിച്ചു. സിഗ്നല്‍ ലൈറ്റുകള്‍ ട്രാഫിക് പോലീസ് കൊച്ചി ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം 16 ന്, ബുധനാഴ്ച സ്വിച്ച് ഓണ്‍ ചെയ്തു.  പാലത്തിലേക്കുള്ള സ്റ്റെപ്പുകള്‍ക്ക് സമീപമാണ്  അപായ സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കുണ്ടന്നൂര്‍ - തേവര പാലത്തിലെ സിഗ്നല്‍ ലൈറ്റുകള്‍
 സ്റ്റെപ്പുകളോടുള്ള ചേര്‍ന്നുള്ള ബസ് സ്റ്റോപ്പുകളിലേക്ക് പാലം കുറുകെ കടന്ന് പോകുമ്പോള്‍ അനവധി  അപകടങ്ങള്‍  ഇവിടെ ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ വേഗം കുറച്ചു ഒടിക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ സിഗ്നല്‍.
എ.സി.പി. അബ്ദുള്‍ സലാം സിഗ്നല്‍ ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നു.
ഇതുസംബന്ധിച്ച് നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റസ് അസ്സോസിയേഷന്‍ നാഷണല്‍ ഹൈവെ മദ്ധ്യമേഖല, വൈറ്റില സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, ട്രാഫിക് പോലീസ് കൊച്ചി ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ക്ക് 19.12.2018 ലും മരട് മുനിസിപ്പാലിറ്റിക്ക് 22.12.2018 ലും നിവേദനം നല്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാനായി അനവധി സമരങ്ങളും നെട്ടൂര്‍ നിവാസികള്‍ ഇതിനകം നടത്തിയിട്ടുണ്ട്. നിവേദനം നല്കിയ അന്നു തന്നെ അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ച് സിഗ്നല്‍ സിസ്റ്റം സ്ഥാപിക്കുവാന്‍ ഏര്‍പ്പാടാക്കി. 28.12.2018 ന് രണ്ടു സ്റ്റെപ്പുകളുടേയും ഇരുവശത്തും സിഗ്നല്‍ പോസ്റ്റുകള്‍    സ്ഥാപിച്ചു. പോണേക്കര ഗിഫ്റ്റി പബ്ലിസിറ്റിയിലെ മജു ആണ് സിഗ്നല്‍ സ്ഥാപിച്ചത്.  04.01.2019ന്  കെഎസ്ഇബി വൈദ്യുത കണക്ഷന്‍  നല്കി. 16.01.2019 ല്‍ സിഗ്നല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

സ്വിച്ച് ഓണ്‍ കര്‍മ്മം സ്വാഗതം : എം.എസ്.അഗസ്റ്റിന്‍
പാലത്തില്‍ പുതിയ സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുന്നതിന് മരട് നഗരസഭയ്ക്ക് അനുമതി നല്കിയിട്ടുണ്ടെന്ന് നാഷണല്‍ ഹൈവെ മധ്യമേഖല സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ അറിയിക്കുകയുണ്ടായി. സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളായിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‍സന്‍ സുനിലാ സിബിയും അറിയിച്ചു.   
            നിവേദനങ്ങള്‍ നല്കുവാന്‍ നെട്ടൂര്‍ മേഖല റെസിഡന്റ്സ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് എം.എസ്. അഗസ്റ്റിന്‍, നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍ ചെയര്‍മാന്‍ സിറിയക് ഷാല്‍ബി, കണ്‍വിനര്‍ അഗസ്റ്റിന്‍ ആല്‍ബര്‍ട്ട്, സി.പി. ജോസഫ്, ജയാ ജോസഫ്, കനക ഉമാസുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

റെസിഡന്റസ് അസ്സോസിയേഷനു കളിലെ 550നടുത്ത് കുടുംബാംഗങ്ങള്‍ ഒപ്പിട്ട നിവേദനങ്ങളുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം. . .

നിവേദനം 01

അസ്സിസ്റ്റന്റ് കമ്മീഷണര്‍,
കൊച്ചി സിറ്റി ട്രാഫിക് പോലീസ്,
എറണാകുളം.

സര്‍,
വിഷയം : നാഷണല്‍ ഹൈവെ  എന്‍.എച്ച്. 47 എ. യിലെ അപകടം ഒഴിവാക്കുന്നത്         സംബന്ധിച്ച്.
മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരിലുള്ള 30, 31 ഡിവിഷനുകളില്‍ പെട്ട 5 റെസിഡന്‍സ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്‍സ് അസ്സോസിയേഷന്‍ ഈ പ്രദേശത്തെ പിന്നോക്കവാസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഇവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതു പ്രകാരം നാഷണല്‍ ഹൈവെ  എന്‍.എച്ച്. 47എ. യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അങ്ങയുടെ മുമ്പാകെ സമര്‍പ്പിക്കുന്നു.
എന്‍.എച്ച്. 47 എ. ഹൈവെയുടെ പാലം മരട് മുനിസിപ്പാലിറ്റിയിലെ കുണ്ടന്നൂരില്‍ നിന്നാരംഭിച്ച് കൊച്ചിന്‍ കോര്‍പ്പറേഷനിലെ തേവരയിലേക്ക് നേരിട്ട് കടന്നു പോകുന്നു. ഈ പാലം നെട്ടൂരിന്റെ മുകളിലൂടെയാണ് കടന്നു പോകുന്നത്. പൂര്‍ണ്ണമായും നെട്ടൂരിനെ തൊട്ടു കടന്നു പോകേണ്ട പാലത്തിന്റെ തൂണുകള്‍ മാത്രമാണ് നെട്ടൂരില്‍ തൊടുന്നത്.
നെട്ടൂര്‍ക്കാര്‍ക്ക് പാലത്തില്‍ കയറുന്നതിനായി എഴുപ്പത്തിരണ്ടും അറുപത്തിയാറും പടികളുള്ള 2 കോണ്‍ക്രീറ്റ് പടിക്കെട്ടുകള്‍ യഥാക്രമം പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തും കിഴക്കു ഭാഗത്തും നിര്‍മ്മിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി. യുടെ ബസുകളും സ്വകാര്യ ബസുകളും പാലത്തിലൂടെ സര്‍വ്വീസ്  നടത്തുന്നുണ്ട്. രണ്ടു സ്റ്റെപ്പുകളുടേയും ഭാഗത്ത് ബസ് സ്റ്റോപ്പുകളുമുണ്ട്. ഈ സ്റ്റെപ്പുകള്‍ കയറിയാണ് മരട് മുനിസിപ്പാലിറ്റിയുടെ 1, 30, 31, 33 ഡിവിഷനുകളില്‍പ്പെട്ട നെട്ടൂരിന്റെ വടക്കു ഭാഗത്തുള്ളവര്‍ തേവര, എറണാകുളം, തോപ്പുംപടി, കുണ്ടന്നൂര്‍, മരട്, വൈറ്റില, ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ, വൈക്കം, മൂവാറ്റുപുഴ, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്രയാകുന്നത്. 
പാലത്തിന്റെ വടക്കു വശത്താണ് സ്റ്റെപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ തെക്കുവശത്തുള്ള ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനും ബസ് സ്റ്റോപ്പില്‍ നിന്നും സ്റ്റെപ്പിലേക്ക് വരുന്നതിനും റോഡ് കുറുകെ കടക്കേണ്ടതുണ്ട്. 
എന്നാല്‍ ആളുകള്‍ റോഡ്  കുറുകെ കടക്കുമ്പോഴും വാഹനങ്ങള്‍ നിറുത്താതെ വേഗത്തില്‍ ഓടിച്ചു പോകുന്നു. ഇത് അനവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സ്ക്കൂള്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെയേറെ ഭയത്തോടെയാണ് ഈ റോഡ് പാലം  കുറുകെ കടക്കുന്നത്.
ആയതിനാല്‍ ഈ റോഡു പാലത്തിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.‌ 
1.    2 സ്റ്റെപ്പുകളിലും അപായ സിഗ്നലുകള്‍ സ്ഥാപിക്കുക.

2.    പാലത്തില്‍ സ്റ്റെപ്പുകള്‍ക്ക് സമീപം ട്രാഫിക് പോലീസിനെ നിയോഗിക്കുക.

3.    ഇപ്പോഴുള്ള സ്റ്റെപ്പിന്റെ എതിര്‍ വശത്ത്, പാലത്തിന്റെ തെക്കു വശത്ത് ഓരോ പടിക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കുക.

നെട്ടൂരിന്റെ വടക്ക് പ്രദേശത്തുള്ളവര്‍ക്ക് ഈ പാലത്തിലെ സ്റ്റെപ്പുകളാണ് നിലവില്‍ സൗകര്യപ്രദമായ യാത്രാ മാര്‍ഗം. ആയതിനാല്‍ 2 സ്റ്റെപ്പുകളിലും അപായ സിഗ്നലുകള്‍ സ്ഥാപിക്കുകയും പാലത്തില്‍ സ്റ്റെപ്പുകള്‍ക്ക് സമീപം ട്രാഫിക് പോലീസിനെ നിയോഗിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
                                                                                           വിശ്വസ്തതയോടെ,

സിറിയക് ഷാല്‍ബി
ചെയര്‍മാന്‍,
നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍.
(Mob. 9961432256)
അഗസ്റ്റിന്‍ ആല്‍ബര്‍ട്ട്
കണ്‍വിനര്‍,
നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍.
(Mob. 9447174684)
എം.എസ്. അഗസ്റ്റിന്‍
വൈസ് പ്രസിഡന്റ്, നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍
(Mob. 9895127576)
  
പകര്‍പ്പ്

പ്രൊഫ. കെ.വി. തോമസ്, എറണാകുളം എം.പി.
ശ്രീ. എം. സ്വരാജ്, തൃപ്പൂണിത്തുറ എം.എല്‍.എ.
സെക്രട്ടറി, മരട് നഗരസഭ.
ശ്രീമതി.സുനിലാ സിബി, ചെയര്‍പേഴ‌്സന്‍, മരട് നഗരസഭ
ശ്രീ. ഷിബു വി.ജി., കൗണ്‍സിലര്‍, 30-ാം ഡിവിഷന്‍, മരട് നഗരസഭ.
ശ്രീ. പി.ജെ. ജോണ്‍സന്‍, കൗണ്‍സിലര്‍, 31-ാം ഡിവിഷന്‍, മരട് നഗരസഭ.

നിവേദനം 02

സൂപ്രണ്ടിംഗ് എഞ്ചിനിയര്‍,
നാഷണല്‍ ഹൈവെ മധ്യമേഖല,
വൈറ്റില, എറണാകുളം.

സര്‍,
വിഷയം :  നാഷണല്‍ ഹൈവെ  എന്‍.എച്ച്. 47എ. യിലെ അപകടം ഒഴിവാക്കുന്നതിന് പുതിയ   സ്റ്റെപ്പുകള്‍ പണിയുന്നതിനും അപായ സിഗ്നലുകള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച്.
മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരിലുള്ള 30, 31 ഡിവിഷനുകളില്‍ പെട്ട 5 റെസിഡന്‍സ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്‍സ് അസ്സോസിയേഷന്‍ ഈ പ്രദേശത്തെ പിന്നോക്കവാസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഇവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതു പ്രകാരം നാഷണല്‍ ഹൈവെ  എന്‍.എച്ച്. 47എ. യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അങ്ങയുടെ മുമ്പാകെ സമര്‍പ്പിക്കുന്നു.
എന്‍.എച്ച്. 47 എ. ഹൈവെയുടെ ഒരു പാലം മരട് മുനിസിപ്പാലിറ്റിയിലെ കുണ്ടന്നൂരില്‍ നിന്നാരംഭിച്ച് കൊച്ചിന്‍ കോര്‍പ്പറേഷനിലെ തേവരയിലേക്ക് നേരിട്ട് കടന്നു പോകുന്നു. ഈ പാലം നെട്ടൂരിന്റെ മുകളിലൂടെയാണ് കടന്നു പോകുന്നത്. പൂര്‍ണ്ണമായും നെട്ടൂരിനെ തൊട്ടു കടന്നു പോകേണ്ട പാലത്തിന്റെ തൂണുകള്‍ മാത്രമാണ് നെട്ടൂരില്‍ തൊടുന്നത്.
നെട്ടൂര്‍ക്കാര്‍ക്ക് പാലത്തില്‍ കയറുന്നതിനായി എഴുപ്പത്തിരണ്ടും അറുപത്തിയാറും പടികളുള്ള 2 കോണ്‍ക്രീറ്റ് പടിക്കെട്ടുകള്‍ യഥാക്രമം പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തും കിഴക്കു ഭാഗത്തും നിര്‍മ്മിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി.യുടെ ബസുകളും സ്വകാര്യ ബസുകളും പാലത്തിലൂടെ സര്‍വ്വീസ്  നടത്തുന്നുണ്ട്. രണ്ടു സ്റ്റെപ്പുകളുടേയും ഭാഗത്ത് ബസ് സ്റ്റോപ്പുകളുമുണ്ട്. ഈ സ്റ്റെപ്പുകള്‍ കയറിയാണ് മരട് മുനിസിപ്പാലിറ്റിയുടെ 1, 30, 31, 33 ഡിവിഷനുകളില്‍പ്പെട്ട നെട്ടൂരിന്റെ വടക്കു ഭാഗത്തുള്ളവര്‍ തേവര, എറണാകുളം, തോപ്പുംപടി, കുണ്ടന്നൂര്‍, മരട്, വൈറ്റില, ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ, വൈക്കം, മൂവാറ്റുപുഴ, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്രയാകുന്നത്. 
പാലത്തിന്റെ വടക്കു വശത്താണ് സ്റ്റെപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ തെക്കുവശത്തുള്ള ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനും ബസ് സ്റ്റോപ്പില്‍ നിന്നും സ്റ്റെപ്പിലേക്ക് വരുന്നതിനും റോഡ് കുറുകെ കടക്കേണ്ടതുണ്ട്. 
എന്നാല്‍ ആളുകള്‍ റോഡ്  കുറുകെ കടക്കുമ്പോഴും വാഹനങ്ങള്‍ നിറുത്താതെ വേഗത്തില്‍ ഓടിച്ചു പോകുന്നു. ഇത് അനവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സ്ക്കൂള്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെയേറെ ഭയത്തോടെയാണ് ഈ റോഡ് പാലം  കുറുകെ കടക്കുന്നത്.
ആയതിനാല്‍ ഈ റോഡു പാലത്തിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്ക് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.‌
1.    2 സ്റ്റെപ്പുകളിലും അപായ സിഗ്നലുകള്‍ സ്ഥാപിക്കുക.
2.    പാലത്തില്‍ സ്റ്റെപ്പുകള്‍ക്ക് സമീപം ട്രാഫിക് പോലീസിനെ നിയോഗിക്കുക.
3.    ഇപ്പോഴുള്ള സ്റ്റെപ്പിന്റെ എതിര്‍ വശത്ത്, പാലത്തിന്റെ തെക്കു വശത്ത് ഓരോ പടിക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കുക.
നെട്ടൂരിന്റെ വടക്ക് പ്രദേശത്തുള്ളവര്‍ക്ക് ഈ പാലത്തിലെ സ്റ്റെപ്പുകളാണ് നിലവില്‍ സൗകര്യപ്രദമായ യാത്രാ മാര്‍ഗം.
പാലത്തില്‍ പുതിയ പടിക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് അനുവാദം ആയിട്ടുണ്ടെന്നാണ്  അറിയുവാന്‍ കഴിഞ്ഞത്. കിഴക്കുഭാഗത്ത് പാലത്തിന്റെ അടിയില്‍ കൂടി കൊച്ചിന്‍ റിഫൈനറിയുടെ എണ്ണക്കുഴലുകള്‍ കടന്നു പോകുന്നതിനാല്‍ അവിടെ സ്റ്റെപ്പുകള്‍ നിര്‍മ്മിക്കുന്നതിനു തടസ്സമുണ്ടെന്നും അറിയുന്നു. എന്നാല്‍ ഈ തടസ്സം പാലത്തിന്റെ പടിഞ്ഞാറ് സ്റ്റെപ്പ് സ്ഥിതി ചെയ്യുന്നിടത്തില്ലെന്ന് അറിയിക്കുന്നു.
ആയതിനാല്‍ എത്രയും വേഗം പടിക്കെട്ടുകള്‍ (Steps നിര്‍മ്മിക്കണമെന്നും സ്റ്റെപ്പുകളില്‍ അപായ സിഗ്നലുകള്‍ സ്ഥാപിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

                                                                                    വിശ്വസ്തതയോടെ,

സിറിയക് ഷാല്‍ബി
ചെയര്‍മാന്‍,
നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍.
(Mob. 9961432256)
അഗസ്റ്റിന്‍ ആല്‍ബര്‍ട്ട്
കണ്‍വിനര്‍,
നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍.
(Mob. 9447174684)
എം.എസ്. അഗസ്റ്റിന്‍
വൈസ് പ്രസിഡന്റ്, നെട്ടൂര്‍ വെസ്റ്റ് സോണ്‍ റെസിഡന്റ്സ് അസ്സോസിയേഷന്‍
(Mob. 9895127576)

പകര്‍പ്പ്

പ്രൊഫ. കെ.വി.തോമസ്, എറണാകുളം എം.പി.
ശ്രീ. എം. സ്വരാജ്, തൃപ്പൂണിത്തുറ എം.എല്‍.എ.
സെക്രട്ടറി, മരട് നഗരസഭ.
ശ്രീമതി. സുനിലാ സിബി, ചെയര്‍പേഴ‌്സന്‍, മരട് നഗരസഭ
ശ്രീ. ഷിബു വി.ജി, കൗണ്‍സിലര്‍, 30-ാം ഡിവിഷന്‍, മരട് നഗരസഭ.
ശ്രീ. പി.ജെ. ജോണ്‍സന്‍, കൗണ്‍സിലര്‍, 31-ാം ഡിവിഷന്‍, മരട് നഗരസഭ.

സിഗ്നല്‍ ലൈറ്റ് കൂടുതല്‍ ഫോട്ടോകള്‍ കാണുക

നാഷണല്‍ ഹൈവെ 47 എ യില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റ്

നാഷണല്‍ ഹൈവെ 47 എ യില്‍ സിഗ്നല്‍ ലൈറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കുന്നു.

നാഷണല്‍ ഹൈവെ 47 എ യില്‍ സിഗ്നല്‍ ലൈറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കുന്നു.

നാഷണല്‍ ഹൈവെ 47 എ യില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റ് പോസ്റ്റുകള്‍
സിഗ്നല്‍ ലൈറ്റ് സ്വിച്ച് ഓണ്‍ വാര്‍ത്ത
സിഗ്നല്‍ ലൈറ്റ് സ്വിച്ച് ഓണ്‍ വാര്‍ത്ത

സിഗ്നല്‍ ലൈറ്റ് സ്വിച്ച് ഓണ്‍ വാര്‍ത്ത